Quantcast

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റിയതായി പരാതി

അമ്മാവൻ മണിക്കുട്ടനായി പൊലീസ് അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    6 Feb 2026 12:03 PM IST

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റിയതായി പരാതി
X

തിരുവനന്തപുരം: കിളിമാനൂരിൽ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടി മാറ്റിയതായി പരാതി. പരിക്കേറ്റ സിന്ധുവിനെ (43) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമ്മാവൻ മണിക്കുട്ടനായി (60) പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സിന്ധുവിന്‍റെ വലത് കൈ അറ്റനിലയിലാണ്. സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയാണ് അമ്മാവനും സിന്ധുവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്.

പിന്നീട് മണിക്കുട്ടന്‍ സിന്ധുവിന്‍റെ കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറിയ സിന്ധുവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വെഞ്ഞാറംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം സിന്ധുവിനെ പ്രവേശിപ്പിച്ചത്.പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


TAGS :

Next Story