Quantcast

വിമാനക്കമ്പനി ജീവനക്കാരുടെ അനാസ്ഥ; സൗദിയിലേക്ക് പോകുന്നവർ പ്രതിസന്ധി നേരിടുന്നതായി പരാതി

വിസ വിവരങ്ങളുടെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നതിലെ വീഴ്ച കാരണം യാത്ര മുടങ്ങുന്നത് പതിവാകുകയാണെന്നും ട്രാവൽസ് അധികൃതർ പറയുന്നു.

MediaOne Logo

Web Desk

  • Published:

    3 Sep 2023 1:43 AM GMT

Complaints that those going to Saudi are facing crisis
X

കോഴിക്കോട്: വിമാനക്കമ്പനി ജീവനക്കാരുടെ അനാസ്ഥ കാരണം സൗദിയിലേക്ക് പോകുന്നവർ പ്രതിസന്ധി നേരിടുന്നതായി പരാതി. വിസ വിവരങ്ങളുടെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നതിലെ വീഴ്ച കാരണം യാത്ര മുടങ്ങുന്നത് പതിവാകുകയാണെന്നും ട്രാവൽസ് അധികൃതർ പറയുന്നു.

പാസ്‌പോർട്ടിൽ വിസ പതിക്കുന്നതിന് പകരം ക്യൂ.ആർ കോഡ് വഴിയാണ് നിലവിൽ സൗദിയിലേക്കുള്ള വിസ വിവരങ്ങൾ ലഭ്യമാകുന്നത. ക്യൂ.ആർ സ്‌കാൻ ചെയ്യുന്നതോടെ സൗദി സർക്കാരിന്റെ സൈറ്റിൽ നിന്ന് വിസ വിവരങ്ങൾ അറിയാനാകും. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഈ രീതിയിലാണ് വിസ അനുവദിക്കുന്നത്. സ്‌കാൻ ചെയ്യുന്നതിലെയും, സൈറ്റിന്റെയും തകരാർ കാരണം പലർക്കും യാത്ര മുടങ്ങുന്നതായാണ് പരാതി. വിമാനത്താവളത്തിൽ എയർലൈൻ ജീവനക്കാരുടെ അനാസ്ഥ കാരണമാണ് ഇത്തരത്തിൽ യാത്ര മുടങ്ങുന്നതെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.

ക്യൂ.ആർ സ്‌കാൻ ചെയ്ത് വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഇതേ വിവരങ്ങൾ ലഭിക്കാൻ ബദൽ മാർഗങ്ങളുണ്ട്. എന്നാൽ ചില വിമാനക്കമ്പനി ജീവനക്കാർ ഇത് പരിശോധിക്കുന്നില്ലെന്നും പല യാത്രക്കാരുടെയും യാത്ര മുടങ്ങി ടിക്കറ്റ് പൈസ നഷ്ടമാകുന്നതായുമാണ് പരാതി. ക്യൂ.ആർ സ്‌കാൻ ചെയ്ത് വിസ വിവരങ്ങളറിയുന്ന സംവിധാനത്തെ കുറിച്ച് വിമാനക്കമ്പനി ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകണമെന്നുമാണ് ഉയരുന്ന ആവശ്യം.

TAGS :

Next Story