Quantcast

കോഴിക്കോട്ടെ സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്കേറ്റു

സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗ് കൂടുന്നതിനിടെയായിരുന്നു സംഘട്ടനം

MediaOne Logo

Web Desk

  • Updated:

    2023-11-14 14:25:01.0

Published:

14 Nov 2023 2:52 PM IST

crime news
X

കോഴിക്കോട്: എരവന്നൂർ എയുപി സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘട്ടനം. സ്റ്റാഫ് മീറ്റിംഗിനിടെയുണ്ടായ സംഘട്ടനത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗ് കൂടുന്നതിനിടെയായിരുന്നു സംഘട്ടനം.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലെ ഒരു വിദ്യാർത്ഥിയെ സ്‌കൂളിലെ അധ്യാപികയായ സുപ്രീന മർദിച്ചു എന്നാരോപണമുണ്ടായിരുന്നു. സ്റ്റാഫ് മീറ്റിംഗിൽ ഇക്കാര്യം ഉന്നയിക്കുകയും വാഗ്വാദമുണ്ടാകുകയും ചെയ്തു. പിന്നാലെ സുപ്രീനയുടെ ഭർത്താവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ ഷാജി ഭാര്യയെയും ഇതേ സ്‌കൂളിൽ പഠിക്കുന്ന മകനെയും വീട്ടിലേക്ക് കൊണ്ടു പോകാൻ എത്തിയപ്പോളാണ് മറ്റു അധ്യാപകരുമായി സംഘട്ടനമുണ്ടായത്. സംഘട്ടനത്തിൽ ഇരു ഭാഗത്തു നിന്നുമുള്ള ഏഴു പേർക്കാണ് പരിക്കേറ്റത്.



TAGS :

Next Story