തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക; കൊല്ലം കോർപറേഷനിൽ യുവനിരയുമായി കോൺഗ്രസ്
യുവനിരയെ കൂടുതലായി ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്

ആർച്ച, ജയലക്ഷ്മി
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊല്ലം കോർപറേഷനിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. യുവനിരയെ കൂടുതലായി ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്.
21 വയസുള്ള രണ്ട് വനിതകളടക്കം ഒമ്പത് സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നിയമ വിദ്യാർഥികളായ ആർച്ച കെ.എസ്, ജയലക്ഷ്മി എന്നിവരാണ് ഇന്ന് പ്രഖ്യാപിച്ച പട്ടികയിലെ യുവ സ്ഥാനാർഥികൾ. ഇരുവരും കെഎസ് യു നേതാക്കളാണ്.
ഇന്നത്തെ പ്രഖ്യാപനത്തോടെ കൊല്ലം കോർപറേഷനിൽ കോൺഗ്രസ് 22 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
Next Story
Adjust Story Font
16

