കെ. സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; ദേശീയ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു
ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ സുധാകരനുമായി സംസാരിച്ചു

കണ്ണൂര്‍: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ് നേതൃത്വം. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ സുധാകരനുമായി ഇന്നലെ രാത്രി ഫോണില്‍ സംസാരിച്ചു. നേതാക്കളെ സുധാകരന്‍ അതൃപ്തി നേരിട്ട് അറിയിച്ചതായാണ് സൂചന. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന സുധാകരനെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
ഡല്‍ഹിയിലായിരുന്ന സുധാകരന്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ തന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന് സീറ്റില്ലെന്ന് കെപിസിസി നേതൃത്വം അറിയിക്കുകയും ചെയ്തു. എംപിമാര്‍ മത്സരിക്കേണ്ട എന്നാണ് തീരുമാനമെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചിരുന്നു. കണ്ണൂരില്‍ പകരക്കാരനെ കെ. സുധാകരന് തന്നെ നിശ്ചയിക്കാമെന്ന ഫോര്‍മുലയാണ് കെപിസിസി മുന്നോട്ടുവെച്ചത്. സുധാകരന്‍ നിര്‍ദേശിക്കുന്നത് ആരായാലും അംഗീകരിക്കുമെന്നാണ് കെപിസിസി നിലപാട്.
സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമ്പോള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടായിരുന്നു എന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കണം എന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്.
Adjust Story Font
16

