Quantcast

'കോൺഗ്രസ് ഇനി ഹർത്താൽ നടത്തില്ല': ഹർത്താലിനെതിരെന്ന് കെ.സുധാകരൻ

ഹർത്താൽ എന്ന സമര മുറയ്‌ക്കെതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ നടത്തില്ലെന്നും കെ.സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2023-02-04 10:56:10.0

Published:

4 Feb 2023 10:21 AM GMT

K Sudharkaran against harthal
X

കണ്ണൂർ: കോൺഗ്രസ് ഇനി കേരളത്തിൽ ഹർത്താൽ നടത്തില്ലെന്ന് കെ.സുധാകരൻ എംപി. ഹർത്താൽ എന്ന സമര മുറയ്‌ക്കെതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ നടത്തില്ലെന്നും കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

"കെസിസിയുടെ ഉറച്ച തീരുമാനമാണിത്. ഞാനുള്ളത് വരെ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ല. നയങ്ങൾ മാറാം, ഇപ്പോഴത്തെ നയമാണ് പറയുന്നത്. ഇനിയൊരു ഹർത്താൽ കോൺഗ്രസിന്റേതായി ഉണ്ടാവില്ല". കെ.സുധാകരൻ പറഞ്ഞു.

എന്നാൽ ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന സമരം നയിക്കുമെന്ന് പ്രഖ്യാപിച്ച സുധാകരൻ ജനത്തിന്റെ നടുവ് ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചതെന്നും പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

"തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുന്ന തീപാറുന്ന സമരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. യുവാക്കൾ കേരളം വിട്ട് പോകുന്നതിനെ കുറിച്ച് വലിയ ആശങ്ക പ്രകടിപ്പിച്ച ഗവൺമെന്റ് ആ യുവാക്കൾക്ക് നാട്ടിൽ നിൽക്കാൻ പ്രേരണ നൽകുന്ന എന്തെങ്കിലുമൊന്ന് ബജറ്റിൽ ഉൾക്കൊള്ളിച്ചോ? ഇവിടെ അസ്തിത്വമില്ലാത്തത് കൊണ്ടാണ് യുവതലമുറ പലായനം ചെയ്യുന്നത്. അവർക്കുവേണ്ട ഒന്നും തന്നെ സർക്കാർ ചെയ്യുന്നില്ല".

"പ്രവാസികളെയാകട്ടെ ശത്രുക്കളെപ്പോലെയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്വന്തം നാട്ടിലൊരു വീട് വേണമെന്നാഗ്രഹിക്കുന്ന പ്രവാസികൾക്ക് ശിക്ഷ നൽകുന്നത് പോലെയാണ് ബജറ്റ്. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് ബജറ്റിൽ തന്നെ പറയുന്നു. നാട് രക്ഷപെടാൻ പോകുന്നുവെന്നായിരുന്നു കിഫ്ബി അവതരിപ്പിക്കുമ്പോൾ തോമസ് ഐസക്കിന്റെ പ്രസംഗം. എന്നാലതിന്ന് രാജ്യത്തിന് തന്നെ ബാധ്യതയാണ്. തീർത്തും നിരാശാജനകമാണ് ഇത്തവണത്തെ ബജറ്റ്.ഇത്രയും നാണംകെട്ട ബജറ്റ് പ്രതീക്ഷിച്ചില്ല. ഏറ്റവും പരാജയപ്പെട്ട ഒരു സർക്കാരിന്റെ സാമ്പത്തിക പ്രഖ്യാപനമായിട്ടാണ് ഈ ബജറ്റിനെ ഞങ്ങൾ വിലയിരുത്തുന്നത്. ബജറ്റിനെതിരെ തീപാറുന്ന സമരങ്ങൾക്ക് കോൺഗ്രസ് തയ്യാറാവുകയാണ്". കെ.സുധാകരൻ പറഞ്ഞു

TAGS :

Next Story