മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് ഘടകകക്ഷികളുമായി കൂടിയാലോചന വേണം: മുസ്‌ലിം ലീഗ്
കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ ചേരാനിരിക്കെയാണ് ലീഗ് ഘടകകക്ഷികളെയും കേൾക്കണമെന്ന ആവശ്യമുയർത്തിയത്

കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് യുഡിഎഫ് ഘടകകക്ഷികളുടെയും അഭിപ്രായം കേൾക്കണമെന്ന് മുസ്‌ലിം ലീഗ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെയാണ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ ചേരാനിരിക്കെയാണ് ലീഗ് ഈ ആവശ്യമുയർത്തിയത്.
ഘടകകക്ഷികളായ മുഴുവൻ പാർട്ടികളെയും നേതൃത്വം കേൾക്കണമെന്നാണ് ലീഗിന്റെ ആവശ്യം. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാണ് ലീഗ് നിലപാട്. ഇക്കാര്യം സാദിഖലി തങ്ങൾ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. എ.കെ ആന്റണിയുടെയും കെ.കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും കാലത്ത് ലീഗിന്റെ അഭിപ്രായം പരിഗണിച്ചിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് തങ്ങളെയും കേൾക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലീഗ് ആവശ്യമുന്നയിച്ചതിന് പിന്നാലെ ഘടക കക്ഷികളെ ഹൈക്കമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. നാളെ വൈകിട്ട് നാലിന് ഇന്ദിരാഭവനിലാണ് കൂടിക്കാഴ്ച.
Adjust Story Font
16

