Quantcast

പാചകവാതകം ചോർന്ന് തീപിടിത്തം: തൃശൂരിൽ വീടിന്റെ അടുക്കള കത്തി നശിച്ചു

ഗ്യാസ് സിലിണ്ടർ ചെരിഞ്ഞതോടെ സ്റ്റൗവ്വിൽ ഘടിപ്പിച്ച പൈപ്പ് വലിഞ്ഞ് ഗ്യാസ് ചോരുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-28 09:55:33.0

Published:

28 Jun 2023 3:22 PM IST

Cooking gas leak causes fire: The kitchen of a house was destroyed in Thrissur
X

തൃശ്ശൂർ: കുന്നംകുളം മരുതംകോഡ് പാചകവതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ വീടിന്റെ അടുക്കള കത്തിനശിച്ചു.മരുതംകോഡ് സ്വദേശി മാത്യൂ ഐസകിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ ചെരിഞ്ഞതോടെ സ്റ്റൗവ്വിൽ ഘടിപ്പിച്ച പൈപ്പ് വലിഞ്ഞ് ഗ്യാസ് ചോരുകയായിരുന്നു. തീപിടിത്തത്തിൽ അടുക്കളയിലുണ്ടായിരുന്ന റഫ്രിജറേറ്റർ, ഗ്യാസ് സ്റ്റൗ, കബോർഡുകൾ എന്നിവ കത്തിനശിച്ചു. അഗ്നിസുരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഇന്ന് രാവിലെ 11:30 ഓടുകൂടിയായിരുന്നു സംഭവം.






TAGS :

Next Story