കൊല്ലം കടയ്ക്കലിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ
ഗൾഫിലായിരുന്ന കുടുംബം നാട്ടിലെത്തിയ ശേഷം ഇന്ന് തിരികെ പോകാനിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീടിനുള്ളിൽ ഭാര്യയേയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് ഉഷസിൽ സുഗതൻ, ഭാര്യ ലത എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഗതനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും സുഗതന്‍റെ ഭാര്യ ലതയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഗൾഫിലായിരുന്ന കുടുംബം നാട്ടിലെത്തിയ ശേഷം ഇന്ന് തിരികെ പോകാനിരിക്കെയാണ് സംഭവം. ഇവരുടെ മകൻ ഇന്നലെ ഗൾഫിലേക്ക് ഇന്നലെ തിരികെ പോയിരുന്നു.
രാവിലെ ബന്ധുവായ യുവാവ് ആഹാരവുമായി എത്തിയപ്പോൾ കതക് തുറക്കാത്തതിനെ തുടർന്ന് കതക് ചവിട്ടി പൊളിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ഉടൻ പൊലീസിനെ വിളിച്ചറിയിക്കുകയും പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണമറിയാൻ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

