നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം തന്നെയെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ
ഇന്നലെ വരെ ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ല എന്ന് ആവർത്തിച്ചിരുന്ന എൽഡിഎഫ് മുന്നണിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഭരണവിരുദ്ധ വികാരമുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് രംഗത്ത് വരുന്നത്

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരം തന്നെയെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കാലഘട്ടത്തിനനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്തു. വർഗീയശക്തികളെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് ജയിച്ചതെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.
ഇന്നലെ വരെ ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ല എന്ന് ആവർത്തിച്ചിരുന്ന എൽഡിഎഫ് മുന്നണിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഭരണവിരുദ്ധ വികാരമുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് രംഗത്ത് വരുന്നത്. ഭരണവിരുദ്ധ വികാരം കൂടി തോൽവിയുടെ ആക്കം കൂട്ടിയെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

