Quantcast

'ചിലർ ബിജെപി സ്ഥാനാർഥിക്കായി പ്രവർത്തിച്ചു'; ദേവികുളത്തെ തോൽവിക്ക് പിന്നിൽ സിപിഎം ആണെന്ന് സിപിഐ

എസ്.രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കൾ ഇടത് സ്ഥാനാർഥിക്ക് എതിരായി പ്രവർത്തിച്ചു

MediaOne Logo

Web Desk

  • Published:

    11 Jun 2026 12:39 PM IST

ചിലർ ബിജെപി സ്ഥാനാർഥിക്കായി പ്രവർത്തിച്ചു; ദേവികുളത്തെ തോൽവിക്ക് പിന്നിൽ സിപിഎം ആണെന്ന് സിപിഐ
X

ഇടുക്കി: ദേവികുളത്തെ ഇടത് തോൽവിക്ക് പിന്നിൽ സിപിഎം എന്ന ആരോപണവുമായി സിപിഐ. സിപിഎം നേതാക്കളിൽ ചിലർ ബിജെ പി സ്ഥാനാർഥിക്കായി പ്രവർത്തിച്ചുവെന്നാണ് ആരോപണം. പരാജയ കാരണം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും സിപിഐ മൂന്നാർ മണ്ഡലം കമ്മറ്റി ആരോപിച്ചു .

എസ്.രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കൾ ഇടത് സ്ഥാനാർഥിക്ക് എതിരായി പ്രവർത്തിച്ചു. പ്രചാരണത്തിന്‍റെ ഒരു ഘട്ടത്തിൽ എ. രാജ ജയിക്കുമെന്ന സാഹചര്യം ഉയർന്നപ്പോൾ എസ്. രാജേന്ദ്രൻ പലരെയും വിളിച്ച് കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചെന്നും സിപിഐ മണ്ഡലം കമ്മറ്റി ആരോപിച്ചു.

നിലവിൽ പരാജയ കാരണം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നത്. സിപിഎമ്മിലെ പ്രതിസന്ധികളാണ് യഥാർഥ കാരണം. ഇത് സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തുമെന്നാണ് പ്രതീക്ഷ എന്നും എ.ഡി ചന്ദ്രപാൽ പറഞ്ഞു.



TAGS :

Next Story