Quantcast

കാലടിയിൽ സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു; വെട്ടിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന്

മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്

MediaOne Logo

Web Desk

  • Updated:

    2021-12-25 05:42:42.0

Published:

25 Dec 2021 10:59 AM IST

കാലടിയിൽ  സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു; വെട്ടിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന്
X

കാലടിയില്‍ രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.ഡിവൈഎഫ്ഐ നേതാവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഐ ആരോപിച്ചു.

സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐ യിലേക്കെത്തിയതിൽ ത൪ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു൦,പരിസരത്തെ വാഹനങ്ങളും സ൦ഘ൪ഷത്തിൽ തക൪ത്തു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളെ ന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story