തൃശൂർ പഴഞ്ഞിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്

തൃശൂർ: തൃശൂർ പഴഞ്ഞിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമകളായ പ്രതികൾ മിഥുന്റെ സഹോദരനുമായുണ്ടായ വാക്കുതർക്കത്തെ ചൊല്ലിയായിരുന്നു ആക്രമണം. ചെവിക്കുൾപ്പെടെ പരിക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറുമണിയോടെ മാളോർ കടവ് കോതൊട്ട് അമ്പലത്തിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്.
Next Story
Adjust Story Font
16

