സിപിഎം കോഴഞ്ചേരി മുൻ ഏരിയാ കമ്മിറ്റി അംഗം ആർ.കൃഷ്ണകുമാർ മുസ്‌ലിം ലീഗിൽ ചേർന്നു
എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റാണ്

- Published:
26 March 2026 1:21 PM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം നേതാവ് മുസ്‌ലിം ലീഗിൽ ചേർന്നു. സിപിഎം കോഴഞ്ചേരി മുൻ ഏരിയ കമ്മിറ്റി അംഗവും എസ്എഫ്‌ഐ പത്തനംതിട്ട ജില്ല പ്രസിഡന്റുമായിരുന്ന അഡ്വ. ആർ.കൃഷ്ണ കുമാർ ആണ് പാർട്ടി വിട്ടത്.
സിപി എം ബിജെപിയുമായി ഉണ്ടാക്കിയ ധാരണയിൽ പ്രതിഷെധിച്ചാണ് മതേതര പാർട്ടിയായ മുസ്‌ലിം ലീഗിൽ ചേർന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ലീഗ് നേതാവ് ഷാഫി ചാലിയം കൃഷ്ണകുമാറിനെ ലീഗിലേക്ക് സ്വീകരിച്ചു. കൃഷ്ണകുമാറിനൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി റെഞ്ചി ജോൺ, നവോഥാന സമിതി നേതാവ് എ.സി രാജേഷ് എന്നിവരും ലീഗിൽ ചേർന്നു.
Next Story
Adjust Story Font
16
