Quantcast

പൊലീസ് മർദിച്ചെന്ന് സിപിഎം ലോക്കൽ സെക്രട്ടറി; മാധ്യമങ്ങളെ കാണുന്നത് തടഞ്ഞത് പാർട്ടി പ്രവർത്തകർ

സിഐ കയ്യേറ്റം ചെയ്‌തെന്നു കാണിച്ച് നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവ് ചാത്തന്നൂർ എസിപിക്ക് പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2025-09-06 15:41:18.0

Published:

6 Sept 2025 8:26 PM IST

പൊലീസ് മർദിച്ചെന്ന് സിപിഎം ലോക്കൽ സെക്രട്ടറി; മാധ്യമങ്ങളെ കാണുന്നത് തടഞ്ഞത് പാർട്ടി പ്രവർത്തകർ
X

കൊല്ലം: കൊല്ലം കണ്ണനല്ലൂർ പൊലീസ് മർദിച്ചെന്ന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിഐ കയ്യേറ്റം ചെയ്‌തെന്നു കാണിച്ച് നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവ് ചാത്തന്നൂർ എസിപിക്ക് പരാതി നൽകി. മധ്യസ്ഥ ചർച്ചക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് മീഡിയവണിനോട് പറഞ്ഞു.

പൊലീസ് മർദനത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്റ്റേഷനിൽ നിന്ന് സിപിഎം നേതാവിന് തന്നെ മോശം അനുഭവം ഉണ്ടായത്. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവ് 'അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത്' എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. അകാരണമായി തന്നെ മർദിച്ചതിന്റെ കാരണം അറിയണം എന്നതാണ് സജീവിന്റെ പരാതി. മറ്റൊരു കേസിന്റെ മാധ്യസ്ഥതയുമായി ബന്ധപ്പെട്ടാണ് സജീവ് സ്റ്റേഷനിൽ എത്തിയത്.

പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്താൽ കുഴപ്പമില്ലെന്നും സജീവിന്റെ പോസ്റ്റിൽ പറയുന്നു. അതേസമയം, മാധ്യമങ്ങളെ കാണാൻ അനുവാദം ഇല്ലെന്ന് പറഞ്ഞു സിപിഎം പ്രവർത്തകർ സജീവ് മീഡിയവണിന് പ്രതികരണം നൽകിയത് തടസപ്പെടുത്തി. പൊലീസിനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ പരാതി വന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമെന്ന് കണ്ടാണ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ.

TAGS :

Next Story