ജി.സുധാകരനെ പിന്തുണക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സിപിഎം തീരുമാനം
പാർട്ടി മെമ്പർമാർ ജി.സുധാകരനെ പിന്തുണച്ചാൽ പുറത്താക്കും

- Updated:
2026-03-14 12:49:39.0

ആലപ്പുഴ: ജി.സുധാകരനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സിപിഎം തീരുമാനം. സുധാകരനെ പിന്തുണക്കുന്നവർക്കെതിരെ കർശന നടപടിയെക്കും. പാർട്ടി മെമ്പർമാരാണെങ്കിൽ പുറത്താക്കും. സുധാകരനെതിരെ താഴേതട്ടിൽവരെ പ്രതിരോധം തീർക്കാനാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനിച്ചത്.
സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് റാലി സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടിയാണ് വലുത്. വ്യക്തികൾ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് റാലിയിൽ പങ്കെടുക്കുന്നവർ പറയുന്നത്.
റാലിയുടെ സമാപനത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ.നാസർ, എച്ച്.സലാം എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അമ്പലപ്പുഴയിൽ സിപിഎം ശക്തിപ്രകടനം നടത്തുന്നത്.
Next Story
Adjust Story Font
16
