കന്യാസ്ത്രീകളെ ജയിലിൽ അടച്ചത് ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണി - എം.എ ബേബി
ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധിച്ചത് നീതി ന്യായ സംവിധാനത്തെ സ്വാധീനിക്കാനാണെന്നും എം.എ ബേബി പറഞ്ഞു

ന്യൂഡൽഹി: കന്യാസ്ത്രീകളെ ജയിലിൽ അടച്ചത് ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണിയെന്ന് സിപിഎം സെക്രട്ടറി എം.എ ബേബി. ജാമ്യം കിട്ടാത്ത വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാർ കേസെടുക്കുന്നു. എന്നിട്ട് നടപടിക്രമങ്ങളെ കുറിച്ച് പരാതി പറയുന്നു. ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധിച്ചത് നീതി ന്യായ സംവിധാനത്തെ സ്വാധീനിക്കാനാണെന്നും എം.എ ബേബി പറഞ്ഞു. തീവ്രവാദ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സർക്കാരാണോ നരേന്ദ്ര മോദിയുടെ സർക്കാരെന്നും ബേബി ചോദിച്ചു.
Next Story
Adjust Story Font
16

