'ജി. സുധാകരൻ സ്വതന്ത്രനല്ല, യുഡിഎഫുകാരൻ'; എസ്ഡിപിഐ പിന്തുണയിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
യുഡിഎഫ് എല്ലാ വിഭാഗം വർഗീയവാദികളുമായും പരസ്യമായ കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി

ആലപ്പുഴ: മങ്കട, വേങ്ങര മണ്ഡലങ്ങളിൽ എസ്ഡിപിഐ നൽകിയ പിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ, യുഡിഎഫ് എല്ലാ വിഭാഗം വർഗീയവാദികളുമായും പരസ്യമായ കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമ്പലപ്പുഴയിൽ എൽഡിഎഫ് ജയിക്കുമെന്ന് എം.വി.ഗോവിന്ദൻ. ജി.സുധാകരൻ സ്വതന്ത്രൻ അല്ല യുഡിഎഫുകാരനാണ്. ഇടതുപക്ഷവുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. യുഡിഎഫ് പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായാണ് സുധാകരന്റെ ചങ്ങാത്തമെന്നും ഗോവിന്ദൻ വിമർശിച്ചു.
വയനാടിനായി കോൺഗ്രസ് പിരിച്ച ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് പിരിച്ച പണം എവിടെയാണെന്ന മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് കോൺഗ്രസിന് മറുപടിയില്ല. ഒന്നര വർഷമായി പിരിച്ച ഫണ്ടും വീടും എവിടെയെന്നും അദ്ദേഹം ചോദിച്ചു.
Next Story
Adjust Story Font
16

