Quantcast

ബ്രൂവറി വിവാദത്തിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം

കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്നും, ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പുനൽകിയതും സിപിഎം സിപിഐയെ അറിയിക്കും

MediaOne Logo

Web Desk

  • Published:

    28 Jan 2025 9:03 PM IST

ബ്രൂവറി വിവാദത്തിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം
X

പാലക്കാട് : ബ്രൂവറി വിവാദത്തിൽ സെക്രട്ടറി തല ചർച്ചയിൽ സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തീരുമാനിച്ച് സിപിഎം. ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പുനൽകിയതായി സിപിഐയെ അറിയിക്കും.

പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഇന്നലെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നത്. കുടിവെള്ള പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവു എന്നാണ് സിപിഐ നിലപാട്. കുടിവെള്ളക്ഷാമം രൂക്ഷമാകും എന്ന പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വം അംഗീകരിക്കുകയും ചെയ്തു.

അതേസമയം, കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന സിപിഐയുടെ വാദങ്ങളെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നേരത്തെ തള്ളിക്കളഞ്ഞതാണ്. പാർട്ടിയുടെ എതിർപ്പ് എൽഡിഎഫ് യോഗത്തിൽ അറിയിക്കാനും സംസ്ഥാനനേതൃത്വത്തെ എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തിയിരുന്നു. മുന്നോടിയായി സിപിഎം-സിപിഐ സെക്രട്ടറിമാരുടെ ചർച്ച നടന്നേക്കും. ചർച്ചയിൽ സിപിഐയെ അനുനയിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് സിപിഎം. കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്നും, ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പുനൽകിയതും സിപിഎം സിപിഐയെ അറിയിക്കും. സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടു പോകാം എന്ന് പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.

TAGS :

Next Story