Quantcast

'വ്യക്തമായ കണക്കുകളുണ്ട്, നടത്തിയത് ബാങ്ക് ഇടപാട്'; എക്‌സാലോജിക്കിനെ വെള്ളപൂശി സി.പി.എം രേഖ

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുകയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളക്കഥകൾ മെനയുകയുമാണെന്ന് രേഖയിൽ വിമർശനം

MediaOne Logo

Web Desk

  • Updated:

    2024-02-10 06:49:31.0

Published:

10 Feb 2024 4:31 AM GMT

CPM defends Chief Ministers daughter Veena Vijayan in exalogic controversy, CPM, VeenaVijayan, exalogiccontroversy, CMRL
X

തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ന്യായീകരിച്ച് സി.പി.എം. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്ന് സി.പി.എം രേഖയിൽ ചൂണ്ടിക്കാട്ടി. അതിനെ വക്രീകരിക്കാൻ ശ്രമിച്ചുവെന്നും കമ്പനിക്കുപോലും പരാതിയില്ലാത്ത വിഷയമാണെന്നും പാർട്ടി വിമർശിക്കുന്നു.

നിയമസഭാതല ശിൽപശാലകളിൽ വിതരണം ചെയ്യുന്ന രേഖയിലാണ് പാർട്ടി ന്യായീകരണം. കേസിൽ വീണയുടെ വാദം പോലും കേൾക്കാതെയാണ് പ്രചാരണം നടക്കുന്നത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള ശ്രമമാണു നടക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നു. കേന്ദ്ര ഏജൻസികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകൾ മെനയുകയാണെന്നും രേഖയിൽ വിമർശനം തുടരുന്നു.

അതിനിടെ, വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി തിങ്കളാഴ്ച പരിഗണിക്കും.

Summary: CPM defends Chief Minister's daughter Veena Vijayan in exalogic controversy

TAGS :

Next Story