Quantcast

കൊല്ലത്ത് പ്രാദേശിക മാധ്യമപ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി

ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    9 Feb 2026 10:55 PM IST

CPM workers beat up a local journalist in Kollam
X

കൊല്ലം: പത്തനാപുരത്ത് പ്രാദേശിക മാധ്യമപ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. റിജോ എന്ന മാധ്യമപ്രവർത്തകനാണ് മർദനമേറ്റത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ പൊതുസമ്മേളത്തിനിടെ ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ പകർത്തിയത് സംബന്ധിച്ച് പാർട്ടി പ്രവർത്തകരും റിജോയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകർ റിജോയ്ക്കെതിരെ സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ഇട്ടെന്നാരോപിച്ച് വാക്കുതർക്കവും ഉണ്ടായി.

പിന്നാലെ, സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചെന്നാണ് റിജോ പത്തനാപുരം പൊലീസിന് നൽകിയ പരാതി. ഹെൽമറ്റ് ഉൾപ്പെടെ ഉപയോ​ഗിച്ച് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നു. മർദനമേറ്റ റിജോ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

റിജോയുടെ പരാതിയിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ‌അതേസമയം, തർക്കത്തിന് ശേഷം ആളില്ലാത്ത സമയം പാർട്ടി ഓഫീസിലെ ഉപകരണങ്ങൾ ഉൾപ്പടെ റിജോ നശിപ്പിച്ചെന്നാണ് സിപിഎം ആരോപണം.

TAGS :

Next Story