ഫാത്തിമ തഹിലിയക്കെതിരായ വർഗീയ പ്രചാരണം കാഫിർ സ്ക്രീൻഷോട്ടിന് സമാനം, വർഗീയ ധ്രുവീകരണം ഉണ്ടാക്കി ജനവികാരത്തിൽ നിന്നും രക്ഷപ്പെടാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: വി.ഡി സതീശൻ
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സിപിഎം നേതാക്കൾക്കെതിരെ തെളിവുണ്ടായിട്ടും പൊലീസ് കേസ് അവസാനിപ്പിച്ചെന്നും സതീശൻ

തിരുവനന്തപുരം: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കെതിരായ വർഗീയ പ്രചാരണം കാഫിർ സ്ക്രീൻഷോട്ടിന് സമാനമെന്ന് വി.ഡി സതീശൻ. വർഗീയ ധ്രുവീകരണം ഉണ്ടാക്കി ജനവികാരത്തിൽ നിന്നും രക്ഷപ്പെടാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണ്. കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സിപിഎം നേതാക്കൾക്കെതിരെ തെളിവുണ്ടായിട്ടും പൊലീസ് കേസ് അവസാനിപ്പിച്ചെന്നും സതീശൻ പറഞ്ഞു.
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വ്യക്തമമായ തെളിവുണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പൊലീസ് കേസ് അവസാനിപ്പിച്ചു. തോൽവി ഉറപ്പായതോടെ അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വർഗീയ പ്രചരണമെന്നും പ്രതിപക്ഷ നേതാവിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
വാർത്താക്കുറിപ്പിന്റെ പൂർണരൂപം;
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കളുടെ അറിവോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് വര്‍ഗീയ അനൗണ്‍സ്മെന്റ് നടത്തിയത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പൊലീസ് കേസ് അവസാനിപ്പിച്ചു.
തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണം. മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നത് സിപിഎമ്മും എല്‍ഡിഎഫും മറക്കരുത്.
സമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം.
Adjust Story Font
16

