'ഏകാധിപതിയെ പോലെ പെരുമാറുന്നു' ; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശനം
എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വിമര്‍ശനം

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ല. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായെന്നും വിമര്‍ശനം. പാര്‍ട്ടി നേതൃത്വം ദുര്‍ബലമായെന്നും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം. വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായി. സിപിഐ വകുപ്പുകളെ പണം നല്‍കാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നതായും വിമര്‍ശനം.
മന്ത്രിമാര്‍ പറയുന്ന വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിഞ്ചു റാണിയുടെ പേര് പരാമര്‍ശിക്കാതെ ഒരു പ്രതിനിധി പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിനും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ദുര്‍ബലം. നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല.
മുഖ്യമന്ത്രിയോ സിപിഎമ്മോ നേതൃത്വത്തിന് ഒരു പരിഗണനയും നല്‍കുന്നില്ല. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പാര്‍ട്ടി പിന്നോക്കം പോകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്, എന്നാല്‍ തിരുത്തി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം.
Adjust Story Font
16

