കൊച്ചി സിറ്റി പൊലീസിന്റെ ഓപ്പറേഷന്‍ കമ്പോഡിയ; സൈബര്‍ തട്ടിപ്പ് സംഘത്തിലെ സൂത്രധാരനായ പാലക്കാട് സ്വദേശി ഡല്‍ഹിയില്‍ അറസ്റ്റില്‍
എറണാകുളം സ്വദേശിയായ ഡോക്ടറില്‍ നിന്ന് ട്രേഡിങ്ങിന്റെ പേരില്‍ 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

കൊച്ചി: സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനി പാലക്കാട് സ്വദേശി അബ്ദുറഹ്മാൻ ഡല്‍ഹിയില്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഡോക്ടറില്‍ നിന്ന് ട്രേഡിങ്ങിന്റെ പേരില്‍ 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കമ്പോഡിയയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസിന്റെ ഓപ്പറേഷന്‍ കമ്പോഡിയയുടെ ഭാഗമായാണ് അറസ്റ്റ്.
ഡൽഹിയിൽ നിന്ന് പിടികൂടിയ പ്രതിയെ കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ത്യയെ ലക്ഷ്യംവെച്ച് നടക്കുന്ന സൈബർ തട്ടിപ്പിന്‍റെ കേന്ദ്രമാണ് കംബോഡിയയെന്ന് പൊലീസ് പറഞ്ഞു
Next Story
Adjust Story Font
16

