Quantcast

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കേടായ സംഭവം; അന്വേഷണ റിപ്പോർട്ട് രണ്ടുമാസത്തിനകം സമർപ്പിക്കണം

യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ ലഭിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

MediaOne Logo

Web Desk

  • Published:

    6 Nov 2024 6:26 PM IST

tvm medical college
X

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കേടായതിൽ വിദഗ്‌ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട് രണ്ടുമാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ ലഭിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെടൽ.

പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്‌ധനെ കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ സമിതി രൂപീകരിച്ചത്. ഉപകരണങ്ങൾ കേടായ ശേഷം എത്ര ശസ്ത്രക്രിയകൾ ബാക്കിയുണ്ട്, എത്രയെണ്ണം നടത്തി എന്നതടക്കമുള്ള കാര്യങ്ങൾ വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

TAGS :

Next Story