'ചോദ്യം ചോദിച്ചത് തെറ്റ്,ശാസിച്ചതായേ കാണുന്നൊള്ളൂ'; ചോദ്യം ചോദിച്ചതിന് മുഖ്യമന്ത്രി ക്ഷുഭിതനായ ദാസ് പി.ജോര്‍ജ്
ഭാവി വികസനത്തിന് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നാണ് ചോദിക്കാന്‍ ഉദ്ദേശിച്ചതെന്നും ദാസ് പി.ജോര്‍ജ് പറഞ്ഞു

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനോട് പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കോന്നി സ്വദേശി ദാസ് പി ജോര്‍ജ്. തന്റെ നടപടി പ്രസംഗം തടസപെടുത്തുന്നതിന് തുല്യമായെന്നും അദ്ദേഹം പറഞ്ഞു.
'തെറ്റ് എന്‍റെ ഭാഗത്താണ്.അദ്ദേഹം എന്നെ ശാസിച്ചു. ഒരുപാട് വികസനം ലക്ഷ്യമിടുന്ന സര്‍ക്കാറാണ് വരാന്‍ പോകുന്നത്. ഭാവി വികസനത്തിന് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നാണ് ചോദിക്കാന്‍ ഉദ്ദേശിച്ചത്. ഞാന്‍ ചെറുതായിട്ട് മദ്യപിച്ചിരുന്നു. 25 വര്‍ഷത്തിലധികം പാര്‍ട്ടി അംഗമായിരുന്നുവെന്നും' ദാസ് പറഞ്ഞു.
ഇന്നലെ പത്തനംതിട്ട കോന്നിയിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദാസ് പി ജോര്‍ജ് മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞത്. അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി.
സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സദസിൽ നിന്ന് ഒരാൾ തനിക്കൊരു ചോദ്യമുണ്ടെന്ന് വിളിച്ചുപറഞ്ഞത്. അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി കർശനമായ ഭാഷയിൽ മറുപടി നൽകി.തുടര്‍ന്ന് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തിരുന്നു. ചോദ്യം ചോദിച്ച ദാസ് പി ജോര്‍ജ് സ്റ്റേജിനരികെ എത്തിയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം അലോസരപ്പെടുത്തിയ ഇയാളെ പൊലീസെത്തി ഇയാളെ പിടിച്ചുമാറ്റി പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ സോഷ്യൽമീഡിയയിലും പ്രസംഗം ചർച്ചയായിട്ടുണ്ട്. പിന്നാലെയാണ് വിശദീകരണവുമായി ദാസ് പി.ജോര്‍ജ് രംഗത്തെത്തിയത്.
Adjust Story Font
16

