Quantcast

കൊയിലാണ്ടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കത്തിക്കരിഞ്ഞ രണ്ട് കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബാക്കി ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    13 Aug 2023 12:22 PM IST

dead body found koyilandy
X

കോഴിക്കോട്: കൊയിലാണ്ടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂരിനടുത്ത് കുഴിയിൽ താഴം എന്ന സ്ഥലത്താണ് വയലിനരികിൽ കത്തിക്കരിഞ്ഞ നിലയിൽ രണ്ട് കാലുകൾ രാവിലെ കണ്ടെത്തിയത്. രൂക്ഷമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാലുകൾ കണ്ടത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക വിവരം.

പൊലീസ് എത്തി ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അരക്ക് മുകളിലുള്ള ഭാഗങ്ങൾ കിട്ടിയത്. ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും എത്തി ഇപ്പോൾ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ഒരാളെ കാണാതായതായി നാട്ടുകാർ പറയുന്നുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് രണ്ട് ചെരിപ്പുകൾ കണ്ടെടുത്തിട്ടുണ്ട്.

TAGS :

Next Story