Quantcast

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഡിജിറ്റലൈസേഷന്‍; ഒരാഴ്ച്ചക്കകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

സോഫ്റ്റ്‌വെയര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    28 Jan 2026 3:33 PM IST

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഡിജിറ്റലൈസേഷന്‍; ഒരാഴ്ച്ചക്കകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം
X

എറണാകുളം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഡിജിറ്റലൈസേഷനില്‍ ഒരാഴ്ച്ചക്കകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കെഐടിഎഫ്ആര്‍എ, കെഎസ്‌ഐടിഎല്‍, ഇന്‍ഫര്‍മേഷന്‍ കേരള ലിമിറ്റഡ് എന്നിവര്‍ക്കാണ് നിര്‍ദേശം. സോഫ്റ്റ്‌വെയര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്.

കെഐടിഎഫ്ആര്‍എ, കെഎസ്‌ഐടിഎല്‍, ഇന്‍ഫര്‍മേഷന്‍ കേരള ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. ദേവസ്വം ബോര്‍ഡ് കണക്കുകളില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി നിര്‍ദേശം.

ഡിജിറ്റൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കണമെന്നും ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂര്‍ണമായും ഇല്ലാതാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

TAGS :

Next Story