Quantcast

'ഞങ്ങൾ പറയുന്നവർക്ക് വാക്‌സിൻ കൊടുത്താൽ മതി..' വിസമ്മതിച്ച ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം

'പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിലെത്തിയവർ പറയുന്നവർക്ക് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടു, അത് നിരസിച്ചപ്പോൾ കഴുത്തിന് പിടിച്ച് മർദ്ദിച്ചു...' മർദ്ദനമേറ്റ ഡോക്ടർ മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2021-07-25 05:46:21.0

Published:

25 July 2021 5:35 AM GMT

ഞങ്ങൾ പറയുന്നവർക്ക് വാക്‌സിൻ കൊടുത്താൽ മതി.. വിസമ്മതിച്ച ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം
X

കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. ഡോക്ടറുടെ പരാതിയില്‍ സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വാക്സിനേഷന് ശേഷം ബാക്കി ഉണ്ടായിരുന്ന 10 യൂണിറ്റ് വാക്സിൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഡോക്ടര്‍ക്കെതിരെയുള്ള മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുട്ടനാട്ടിലെ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്രബോസിനാണ് മർദ്ദനമേറ്റത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിലെത്തിയവർ പറയുന്നവർക്ക് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടു, അത് നിരസിച്ചപ്പോൾ കഴുത്തിന് പിടിച്ച് മർദ്ദിച്ചു... മർദ്ദനമേറ്റ ഡോക്ടർ മീഡിയവണിനോട് പറഞ്ഞു.

സംഭവത്തെതുടര്‍ന്ന് സി.പി.എം നേതാക്കൾക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തിട്ടുണ്ട്. കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം.സി പ്രസാദ്, സി.പി.എം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഇന്നലെ വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ ഡോക്ടറുടെനടപടിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എം.സി പ്രസാദ് പറഞ്ഞു.

TAGS :

Next Story