Quantcast

'തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറാത്ത ഭിന്നത ഉണ്ടാക്കരുത്'; പേരാമ്പ്ര അനൗൺസ്‌മെന്റ് വിവാദത്തിൽ സാദിഖലി തങ്ങൾ

മതം പറഞ്ഞ് വോട്ട് വാങ്ങുന്ന ചരിത്രവും പാരമ്പര്യവും യുഡിഎഫിന് ഇല്ലെന്നും സാദിഖലി തങ്ങൾ

MediaOne Logo
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറാത്ത ഭിന്നത ഉണ്ടാക്കരുത്; പേരാമ്പ്ര അനൗൺസ്‌മെന്റ് വിവാദത്തിൽ സാദിഖലി തങ്ങൾ
X

മലപ്പുറം: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാലു വോട്ട് കിട്ടാൻ ഇങ്ങനെ ചെയ്താൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന വിടവ് നികത്താൻ കഴിയില്ല. ഭിന്നത തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറ്റാൻ കഴിയില്ല. മതം പറഞ്ഞു വോട്ട് വാങ്ങുന്ന ചരിത്രവും പാരമ്പര്യവും യുഡിഎഫിന് ഇല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

അതേസമയം പേരാമ്പ്രയിൽ ഫാത്തിമ തഹിലിയക്ക് വേണ്ടി നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന രീതിയിൽ യുഡിഎഫ് പ്രചാരണം നടത്തുന്നുവെന്ന അനൗൺസ്മെൻ്റിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണന് നോട്ടീസ് ലഭിച്ചു.

അനൗൺസ്മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. സംഭവത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.

Watch Video Report


TAGS :

Next Story