Quantcast

ജാതി അധിക്ഷേപം: കേസെടുത്ത പൊലീസ് നടപടിക്കെതിരെ സി.എന്‍ വിജയകുമാരി ഹൈക്കോടതിയില്‍

ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-11-11 13:45:04.0

Published:

11 Nov 2025 6:27 PM IST

ജാതി അധിക്ഷേപം: കേസെടുത്ത പൊലീസ് നടപടിക്കെതിരെ സി.എന്‍ വിജയകുമാരി ഹൈക്കോടതിയില്‍
X

കൊച്ചി: കേരള സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാർഥിയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ഡോ സി.എന്‍ വിജയകുമാരി ഹൈക്കോടതിയില്‍. അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതിനാണ് തനിക്കെതിരായ കേസെന്ന് ഡോ. സി. എന്‍ വിജയകുമാരി പറയുന്നു. ഹരജിയില്‍ ഹൈക്കോടതി സര്‍വകലാശാലയോടും ഗവർണറോടും വിശദീകരണം തേടി.

ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിഎച്ച്ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാർഥി വിപിൻ വിജയനാണ് പരാതി നല്‍കിയത്.

നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു

TAGS :

Next Story