Quantcast

കൊച്ചിയിൽ ലഹരി മരുന്ന് പിടികൂടിയ കേസ്; വയനാട്ടിലും ഇടുക്കിയിലും എക്സൈസ് പരിശോധന

അറസ്റ്റിലായവരുടെ ഡയറിയിൽ പേരുള്ള ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്

MediaOne Logo

Web Desk

  • Published:

    22 Aug 2021 8:14 AM GMT

കൊച്ചിയിൽ ലഹരി മരുന്ന് പിടികൂടിയ കേസ്; വയനാട്ടിലും ഇടുക്കിയിലും എക്സൈസ് പരിശോധന
X

കൊച്ചിയിൽ ലഹരി മരുന്ന് പിടികൂടിയ കേസിൽ വയനാട്ടിലും ഇടുക്കിയിലും എക്സൈസ് പരിശോധന. അറസ്റ്റിലായവരുടെ ഡയറിയിൽ പേരുള്ള ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട്ടിലെ രണ്ടു ഫ്ളാറ്റുകളിൽ നിന്നായി 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയത്. ഒരു യുവതി അടക്കം അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇതിന്‍റെ ഭാഗമായി ഇന്നലെ വയനാട് വൈത്തിരിയിലും ഇടുക്കിയിലും അടക്കം എക്സൈസ് പരിശോധന നടത്തി. കഴിഞ്ഞദിവസം പിടിയിലായവരുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ അന്വേഷണ സംഘം എത്തിയപ്പോഴേക്കും പ്രതികളെന്ന് സംശയിക്കുന്നവർ കടന്നുകളഞ്ഞു.

ഡയറിയിൽ പേരുണ്ടായിരുന്ന കൂടുതൽ ആളുകളുടെ വീടുകളിലും റിസോർട്ടുകളിലും വരും ദിവസവും എക്സൈസ് പരിശോധന നടത്തും. നിലവിൽ പിടിയിലായവരെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപെട്ട് എക്സൈസ് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ ഇരുപത്തിനാലാം തീയതി എറണാകുളം സെഷൻസ് കോടതി പരിഗണിക്കും

TAGS :

Next Story