വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപന; പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
പന്തിരാങ്കാവ് എടക്കുറ്റിപ്പുറത്തു ദിൽഷാദിനെയാണ് അഗളി ഒളിത്താവളത്തിൽ നിന്ന് അഗളി പോലീസിന്റെ സഹായത്തോടെ പിടികൂടിയത്

കോഴിക്കോട്: ലഹരി വേട്ടക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. പന്തിരാങ്കാവ് എടക്കുറ്റിപ്പുറത്തു ദിൽഷാദിനെയാണ് അഗളി ഒളിത്താവളത്തിൽ നിന്ന് അഗളി പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രതിയുടെ കാറിൽ നിന്നും നേരത്തെ 51ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ആഴ്ച പ്രതിയുടെ വീട്ടിൽ ഡാൻസാഫ് സംഘവും പൊലീസും പരിശോധനക്കെത്തിയ സമയത്താണ് വീടിന്റെ പിറകുവശത്തു കൂടെ പ്രതി ഒളിച്ചുകടന്നത്. വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. തുടർന്ന് പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ദിൽഷാദിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
watch video:
Next Story
Adjust Story Font
16

