Quantcast

ചന്ദ്രിക കള്ളപ്പണക്കേസ്: ഇ.ഡി എം കെ മുനീറിനെ വിളിപ്പിച്ചു

കൊച്ചി ഓഫീസിലെത്തിയാണ് എം കെ മുനീര്‍ മൊഴി നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2021-10-13 14:25:36.0

Published:

13 Oct 2021 5:39 PM IST

ചന്ദ്രിക കള്ളപ്പണക്കേസ്: ഇ.ഡി എം കെ മുനീറിനെ വിളിപ്പിച്ചു
X

ചന്ദ്രിക കള്ളപ്പണക്കേസിൽ മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീർ ഇ.ഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇ.ഡി വിളിപ്പിച്ചത്. ഇന്നലെ കൊച്ചി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്.

ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൌണ്ടിലേക്ക് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ നേരത്തെ വിളിപ്പിച്ചിരുന്നു.

ഇ.ഡി വിളിപ്പിച്ചത് സാക്ഷിയായിട്ടാണെന്ന് എം കെ മുനീര്‍ പറഞ്ഞു. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് വിളിപ്പിച്ചത്. ചന്ദ്രികയ്ക്ക് എതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. ചന്ദ്രികയുടെ ദൈനംദിന കാര്യങ്ങളിൽ താൻ പങ്കാളിയല്ല. അതിനാൽ എല്ലാ കാര്യവും അറിയില്ല. കെ ടി ജലീലിനെ പോലുള്ളവർ കലക്കുകയാണ്. അത് കലങ്ങി തെളിയുമെന്നും എം കെ മുനീര്‍ പറഞ്ഞു.

TAGS :

Next Story