Quantcast

കരുവന്നൂർ കള്ളപ്പണ ഇടപാട്: സി.പി.എം നേതാവ് എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടിസ്

മുൻ മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നു സൂചനയുണ്ട്

MediaOne Logo

Web Desk

  • Published:

    1 April 2024 11:55 AM GMT

ED to interrogate CPM Thrissur district secretary MM Varghese again today in Karuvannur money laundering case
X

എം.എം വര്‍ഗീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടിസ്. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. ഇത് അഞ്ചാം തവണയാണ് വർഗീസിനെ ചോദ്യംചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറയുന്നത്. നേരത്തെ നാലുതവണ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന്റെ പേരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇതിലൂടെ 50 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും 72 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്.

അക്കൗണ്ടുകളെ കുറിച്ചൊന്നും വിവരമില്ലെന്നാണു ചോദ്യംചെയ്യലിൽ എം.എം വർഗീസ് വ്യക്തമാക്കിയത്. കൂടുതൽ അറിയണമെങ്കിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ചോദിക്കണമെന്നും പറഞ്ഞു. എന്നാൽ, ഇക്കാര്യം വിശ്വസിക്കാൻ ഇ.ഡി തയാറായിട്ടില്ല. ബാങ്കിൽ നടന്നതെല്ലാം അദ്ദേഹത്തിന്റെ തന്നെ അറിവോടെയാണെന്നാണ് അന്വേഷണസംഘം പറയുന്നത്.

കേസിൽ സുപ്രധാനമായ ചില നീക്കങ്ങൾ ഇ.ഡി നടത്തിയിരുന്നു. രഹസ്യ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള പരിശോധന ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും റിസർവ് ബാങ്കിനും ഇ.ഡി വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് എം.എം വർഗീസിന് നോട്ടിസ് നൽകിയത്. ഇദ്ദേഹത്തിനു പിന്നാലെ മുൻ മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നു സൂചനയുണ്ട്.

Summary: ED sends notice again to CPM Thrissur district secretary MM Varghese in Karuvannur money laundering case

TAGS :

Next Story