Quantcast

റിയാസിൻ്റെ വീട്ടിലെ ഇഡി റെയ്ഡ്; പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കം 57 പേര്‍ക്കെതിരെയാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    28 May 2026 10:42 PM IST

ED raids Riyass house; Case filed against CPM leaders
X

കോഴിക്കോട്: പി.എ മുഹമ്മദ് റിയാസിന്റെ വീട്ടില്‍ ഇന്നലെ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കം 57 പേര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്.

നേതാക്കളായ പി. മോഹനന്‍, എ. പ്രദീപ് കുമാര്‍, വി. വസീഫ്, അരുണ്‍, പി. നിഖില്‍, മുസാഫിര്‍ അഹമ്മദ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലാണ് ഇന്നലെ റെയ്ഡ് നടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വസതികളില്‍ റെയ്ഡ് നടത്തിയതിനൊപ്പമായിരുന്നു ഇതും.

അതേസമയം സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരും. പിണറായി വിജയന്റെ മകള്‍ വീണാ വിജയനെയും കരിമണല്‍ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി തയാറെടുക്കുന്നത്. പരിശോധനക്കിടെ പിടിച്ചെടുത്ത വീണയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തും. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം സമന്‍സ് നല്‍കാനാണ് ഇഡി നീക്കം.

TAGS :

Next Story