Quantcast

കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ

എസ്ഡിപിഐ പ്രവര്‍ത്തകരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ

MediaOne Logo

Web Desk

  • Published:

    8 Dec 2021 5:33 AM GMT

കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ
X

കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്‍റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. വീടിനു മുൻപിൽ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

രാവിലെ എട്ട് മണിക്കാണ് ഇ.ഡി സംഘമെത്തിയത്. ചൊക്ലി പൊലീസും സ്ഥലത്തുണ്ട്. ഇ.ഡി ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തി. ഇവരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി.

ബിജെപിക്ക് സ്വാധീനമുള്ള ഗുരുജി മുക്കിലാണ് ഷഫീഖിന്‍റെ വീട്. എന്തിനാണ് ഇ.ഡിയുടെ മുംബൈ സംഘം റെയ്ഡ് നടത്തുന്നത് എന്ന് വ്യക്തമല്ല. ബാബരി ദിനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രയവിക്രയം നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് അനൌദ്യോഗിക വിവരം.

TAGS :

Next Story