'ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തി, കൊന്ന ശേഷവും ലൈംഗികപീഡനം'; എലത്തൂരിലേത് ക്രൂരകൊലപാതകമെന്ന് പൊലീസ്
പ്രതി വൈശാഖന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

കോഴിക്കോട്: എലത്തൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന് പൊലീസ്.പ്രതി വൈശാഖൻ യുവതിയെ ജോലി സ്ഥലത്ത് വിളിച്ചുവരുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി മാറ്റുകയും ചെയ്തു.കൊലപാതകത്തിന് ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. വൈശാഖനും ഭാര്യയുമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പൊലീസിന് തോന്നിയ സംശയമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
ഈ മാസം 24നാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വൈശാഖനും കൊല്ലപ്പെട്ട യുവതിയും തമ്മില്‍ വര്‍ഷങ്ങളായി ബന്ധമുണ്ട്.എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.തന്‍റെ ഭാര്യ ഇക്കാര്യം അറിയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുവതിക്ക് പ്രതി മയക്കുമരുന്ന് ജ്യൂസില്‍ കലക്കി കൊടുക്കുകയും ആക്രമിച്ച ശേഷം കഴുത്തില്‍ കുരുക്കിടുകയുമായിരുന്നു.എന്നാല്‍ യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയും ചെയ്തു.യുവതി മരിച്ചതിന് ശേഷവും പ്രതി പീഡനത്തിരയാക്കുകയും ചെയ്തു.
അസ്വഭാവിക മരണത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത്. കൊലപാതകം തെളിഞ്ഞതിന് പിന്നാലെ പ്രതി വൈശാഖന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകും മുന്‍പും പ്രതി യുവതിയെ പീഡനത്തിരയാക്കിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്.കൊലപാതകമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Adjust Story Font
16

