Quantcast

തെരഞ്ഞെടുപ്പ് അവലോകനം: സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ

അടൂര്‍ മണ്ഡലത്തിലെ ഏറത്ത് സി.പി.എമ്മിലെ പ്രശ്‌നങ്ങള്‍ വോട്ട് ചോര്‍ത്തി. സി.പി.എം ജില്ലാ നേതൃത്വത്തിനും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    17 Sept 2021 9:15 AM IST

തെരഞ്ഞെടുപ്പ് അവലോകനം: സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ
X

സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സി.പി.എമ്മിന് വിമര്‍ശം. കോന്നിയില്‍ സി.പി.എം ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.ഐ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടൂര്‍ മണ്ഡലത്തിലെ ഏറത്ത് സി.പി.എമ്മിലെ പ്രശ്‌നങ്ങള്‍ വോട്ട് ചോര്‍ത്തി. സി.പി.എം ജില്ലാ നേതൃത്വത്തിനും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. ചിറ്റയം ഗോപകുമാറിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. എം.എല്‍.എ എന്ന നിലയില്‍ ചിറ്റയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലേത് പോലെ ആയിരുന്നില്ല. അടൂരില്‍ ബി.ജെ.പി വോട്ട് ചോര്‍ച്ചയുടെ ഗുണം കിട്ടിയത് ബി.ജെ.പിക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

TAGS :

Next Story