തൃശൂരില്‍ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു; നിരവധി വീടുകളുടെ ഗേറ്റുകള്‍ തകര്‍ത്തു
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്

തൃശൂർ: തൃപ്രയാര്‍ താന്നിയം രാജവീഥി റോഡിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. ദേവീ നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ആന വീടുകളുടെ ഗേറ്റുകളും തകർക്കുകയും നിരവധി തെങ്ങുകൾ മറിച്ചിടുകയും ചെയ്തു. ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.
അതിനിടെ, പാലക്കാട് വാളയാർ വട്ടപ്പാറയിൽ കാട്ടാന ട്രെയിൽ തട്ടി ചരിഞ്ഞു. ആനക്കൂട്ടം ട്രാക്ക് കടക്കുമ്പോൾ ട്രെയിൻ തട്ടിയാണ് അപകടം. ആനക്കുട്ടിയാണ് ചരിഞ്ഞത്. കാട്ടാനക്കൂട്ടം റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ നാലരയോടെയാണ് ആനക്കുട്ടിയെ ട്രെയിന്‍ ഇടിച്ചത്.
Next Story
Adjust Story Font
16

