Quantcast

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല: ഇ.പി.ജയരാജൻ

'എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിക്ക് സുധാകാരനുമായി അടുത്ത ബന്ധം'

MediaOne Logo

Web Desk

  • Published:

    23 Sept 2022 11:43 AM IST

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല:   ഇ.പി.ജയരാജൻ
X

കണ്ണൂർ: പോപുലർ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് മാത്രം ആപത്ത് ഒഴിവാകില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.ന്യൂനപക്ഷ വർഗീയത ചൂണ്ടിക്കാണിച്ച് ഭൂരിക്ഷ വർഗീയത ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ജി സെന്റർ ആക്രമണ കേസിൽ അറസ്റ്റിലായ പ്രതിക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി അടുത്തബന്ധമാണുള്ളതെന്ന് ജയരാജൻ പറഞ്ഞു. ഇത്തരം ക്രിമിനലുകളുമായാണ് സുധാകരന് ബന്ധം. അതുകൊണ്ട് മറ്റ് കോൺഗ്രസ് നേതാക്കൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. സുധാകരൻ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും.പദവിക്ക് അനുസരിച്ച് പെരുമാറണം. കണ്ണൂരിൽ ബോംബ് നിർമിച്ച് നടന്ന ആളാണ് സുധാകരൻ. ആ രീതിയിൽ നിന്ന് ഒന്ന് മാറണം.സുധാകരൻ കുറെ കൂടി പക്വത കാണിക്കണം.എ കെ ജി സെന്റർ ആക്രമണത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നും ജയരാജൻ ആരോപിച്ചു.

'കേസിൽ പ്രതിയെ പിടിച്ച കേരള പൊലീസിന് പൂച്ചെണ്ടുകൾ നൽകണം. കുറ്റം ചെയ്തവർക്കുള്ള താക്കീതാണിതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story