Quantcast

രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ പ്രസിഡന്റ്, ഗൂഢാലോചനയിൽ വിഡി സതീശന്റെ പങ്കും അന്വേഷിക്കണം: ഡിവൈഎഫ്‌ഐ

ഡിവൈഎഫ്ഐ ആരെയും ആക്രമിക്കുന്നവരെല്ലെന്നും പഴയങ്ങാടിയിൽ ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-22 12:31:39.0

Published:

22 Nov 2023 10:57 AM GMT

vk sanoj
X

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ വ്യാജ പ്രസിഡന്റ് ആണെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് . വ്യാജ ഐഡി കാർഡ് കേസിൽ അറസ്റ്റിലായവർ രാഹുലിന്റെ അടുപ്പക്കാരാണ്. കോൺഗ്രസ് നേതാക്കൾക്കും വ്യാജ ഐഡി കാർഡ് നിർമിച്ചതിൽ പങ്കുണ്ട്. വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്ക് ഈ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്നും വി കെ സനോജ് പറഞ്ഞു.

വ്യാജ ഐഡി കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നതെന്നും വികെ സനോജ് ആരോപിച്ചു. . യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്തത സഹചാരികളാണ്. വ്യാജന്മാർ യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ആകുന്ന സ്ഥിതിയാണ് സംസ്ഥാനതെന്നും വികെ സനോജ് പരിഹസിച്ചു.

ഡിവൈഎഫ്ഐ ആരെയും ആക്രമിക്കുന്നവരെല്ലെന്ന് പറഞ്ഞ വികെ സനോജ് എന്തിനാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്നും ചോദിച്ചു. പഴയങ്ങാടിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ ആളുകളെ തടയുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തത്. അതൊരു സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സനോജ് പറഞ്ഞു. യൂത്ത് കോൺഗ്രസിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, എന്നാൽ പ്രകോപനപരമായി ഇടപെട്ടപ്പോൾ ഉണ്ടായ പ്രതികരണമാണ് പഴയങ്ങാടിയിൽ ഉണ്ടായതെന്നും സനോജ് ചൂണ്ടിക്കാട്ടി.

വാഹനത്തിന് മുന്നിലേക്ക് ആളുകൾ ചാടി വീണപ്പോൾ അവരെ തടഞ്ഞതിനെ കുറിച്ചാണ് മുഖ്യമന്ത്രി ജീവൻ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞത്. അല്ലാതെ തലക്കടിച്ചതിനെ കുറിച്ചല്ലെന്നും സനോജ് ന്യായീകരിച്ചു.

TAGS :

Next Story