Quantcast

'വീടിനു മുകളിലൂടെ പോകുന്ന ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ല'; കെഎസ്ഇബിക്കെതിരെ കൊയിലാണ്ടിയില്‍ ഷോക്കേറ്റ് മരിച്ച വയോധികയുടെ കുടുംബം

കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഫാത്തിമയാണ് വീടിന് പുറത്ത് വെച്ച് ഷോക്കേറ്റ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    21 July 2025 8:36 AM IST

വീടിനു മുകളിലൂടെ പോകുന്ന  ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും  നടപടി എടുത്തില്ല; കെഎസ്ഇബിക്കെതിരെ  കൊയിലാണ്ടിയില്‍ ഷോക്കേറ്റ് മരിച്ച വയോധികയുടെ കുടുംബം
X

കോഴിക്കോട്: കൊയിലാണ്ടിയിൽ വയോധിക ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിക്കെതിരെ ആരോപണവുമായി കുടുംബം. വർഷങ്ങളായി വീടിനു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈൻ ആണ് അപകടം ഉണ്ടാക്കിയതെന്നും, ഈ ലൈൻ മാറ്റാൻ നേരത്തെ ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി നടപടി എടുത്തില്ലെന്നുമാണ് പരാതി. രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും റീഡിങ് എടുക്കാനായി വരുന്ന ലൈന്‍മാരോട് ഇക്കാര്യം പറയാറുണ്ടായിരുന്നു. ഫോട്ടോയെടുത്ത് പോകുകയല്ലാതെ മറ്റൊരു നടപടിയും എടുത്തില്ലെന്നും കുടുംബം പറയുന്നു.

ഇന്നലെ വൈകീട്ട് ആണ്കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഫാത്തിമ ഷോക്കേറ്റ് മരിച്ചത്. മരം വീണ് ഇലക്ട്രിക് ലൈൻ പൊട്ടി വീണതിൽ നിന്ന് ഷോക്കേറ്റാണ് ഫാത്തിമ മരിച്ചത്. തൊട്ടടുത്ത വീട്ടിലെ പറമ്പില്‍ നിന്നും മരം കടപുഴകി വൈദ്യുതി ലൈനില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് പോയി നോക്കിയ ഫാത്തിമയ്ക്ക് ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. രോഗിയായ ഭര്‍ത്താവും മരിച്ച ഫാത്തിമയും മാത്രമാണ് വീട്ടിലുള്ളത്.


TAGS :

Next Story