Quantcast

'ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ എഫ്ഐആര്‍ പുറത്ത്

അഞ്ച് പേരുടെ പരാതികളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-09-04 06:54:10.0

Published:

4 Sept 2025 8:58 AM IST

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ എഫ്ഐആര്‍ പുറത്ത്
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത് . അഞ്ച് പേരുടെ പരാതികളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്.

BNS പ്രകാരം 78 (2) - 351 - പൊലീസ് ആക്ട് 120 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരായ പൊലീസ് കേസ്. 18 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള സ്ത്രീകൾ രാഹുലിന്‍റെ ഇരയായിട്ടുണ്ടെന്ന് എഫ്ഐആറിൽ ഉണ്ട്. സമൂഹമാധ്യമത്തിലൂടെ പിന്തുടർന്ന് ശല്യപ്പെടുത്തുക. ഗർഭഛിദ്രത്തിന് നിർബന്ധിക്കുക. മെസ്സേജ് അയച്ചും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തുക. തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് രാഹുലിനെതിരായ എഫ്ഐആര്‍. 5 പേരുടെ പരാതിയിലാണ് പൊലീസ് നടപടി.

ഇവർ അഞ്ചുപേരും മൂന്നാം കക്ഷികളാണ്. എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ഒരു നിലപാട് രാഹുലിന്‍റെ വിഷയത്തിൽ എടുത്തിട്ടുണ്ട് അന്വേഷണത്തിന് കോൺഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതേസമയം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇരകളാക്കപ്പെട്ടവരെ നേരിൽ കാണാനുള്ള ശ്രമം അന്വേഷണസംഘം നടത്തുന്നുണ്ട്. വനിതാ മാധ്യമപ്രവർത്തകരിൽ നിന്നടക്കം ഒരു ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് മൊഴിയെടുത്തേക്കും.

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചെന്ന കേസിൽ കൂടുതൽ പരാതിക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്. പരാതി നൽകാൻ ഇവർ ഇതുവരെയും തയ്യാറായിട്ടില്ല എന്നാണ് വിവരം.

യുവതിയുമായി സംസാരിച്ച നാലു വനിത മാധ്യമപ്രവർത്തകരുടെയും മൊഴിയും എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗർഭഛിദ്ര പരാതിയിൽ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ ഉൾപ്പെടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.



TAGS :

Next Story