Quantcast

കണ്ണൂരിൽ അഞ്ചുപേർ വീടിനുള്ളിൽ മരിച്ച നിലയിൽ

മൂന്ന് കുട്ടികളും അമ്മയും സുഹൃത്തുമാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-24 04:35:25.0

Published:

24 May 2023 8:41 AM IST

kannur_death
X

കണ്ണൂർ: കണ്ണൂർ ചെറുപുഴ പാടിച്ചാലിൽ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് കുട്ടികളും അമ്മയും സുഹൃത്തുമാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മയും സുഹൃത്തും മരിക്കുകയായിരുന്നു എന്നാണ് നിഗമനം.

പാടിച്ചാൽ സ്വദേശിയായ ശ്രീജ, സുഹൃത്ത് ഷാജി എന്നിവരാണ് മരിച്ചത്. ശ്രീജയുടെ മൂന്ന് മക്കളുടെ മൃതദേഹം സ്റ്റെയർകേസിന് സമീപമാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ശ്രീജ. രണ്ടാഴ്ച മുൻപാണ് ഷാജി ശ്രീജക്കൊപ്പം ഈ വീട്ടിൽ താമസമാക്കിയതെന്നാണ് അയൽവാസികളിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം.

ഷാജി താമസമാക്കിയതിന് ശേഷം വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. മരണത്തിലേക്ക് നയിച്ചതിന്റെ കൃത്യമായ കാരണമെന്തെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

TAGS :

Next Story