സ്കൂളുകളിലെ പാദപൂജ: 'ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂ'; മന്ത്രി വി. ശിവൻകുട്ടി
സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി അടുത്ത ആഴ്ച ചർച്ച നടത്തുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു

കണ്ണൂർ: സ്കൂളുകളിലെ പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നതിനെ എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് വി. ശിവൻകുട്ടി ചോദിച്ചു.
സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്നും ബിജെപി തെരഞ്ഞെടുപ്പിന്റെ കാര്യത്തിനും ഗവർണറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി അടുത്ത ആഴ്ച ചർച്ച നടത്തുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ്. സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Next Story
Adjust Story Font
16

