Quantcast

വീടിന് ജപ്തി നോട്ടീസ്; പിന്നാലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2022-09-20 16:34:48.0

Published:

20 Sept 2022 8:12 PM IST

വീടിന് ജപ്തി നോട്ടീസ്; പിന്നാലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
X

കൊല്ലം: ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയെ (18) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഭിരാമി.

സംഭവത്തില്‍ മന്ത്രി വി എൻ വാസവൻ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. സർക്കാർ നയത്തിന് വിരുദ്ദമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

TAGS :

Next Story