Quantcast

മുൻ ഇന്ത്യൻ ഹോക്കി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളിയാണ്

MediaOne Logo

Web Desk

  • Updated:

    2025-10-31 05:19:47.0

Published:

31 Oct 2025 10:29 AM IST

മുൻ ഇന്ത്യൻ ഹോക്കി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു
X

കണ്ണൂർ: ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1972ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോളിയായിരുന്നു. 1978 അർജന്റീന ബ്യൂണസ് അയേഴ്സിൽ നടന്ന ലോകകപ്പിലാണ് ഇദ്ദേഹം ഇന്ത്യൻ ഗോൾ വലയം കാത്തത്. കായികരംഗത്തെ സംഭാവനകൾക്കു രാജ്യം 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി ആദരിച്ചു. ഏഴു വർഷം ഇന്ത്യൻ ജഴ്‌സിയണിഞ്ഞു. 16 ദേശീയ ചാംപ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും മാനുവൽ ഫ്രെഡറികിന് സ്വന്തമാണ്.

TAGS :

Next Story