തമിഴ്‌നാട്ടിൽ വാനും ബസും കൂട്ടിയിച്ച് നാല് മലയാളികൾ മരിച്ചു
അപകടത്തിൽപ്പെട്ടത് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികൾ

തിരുവനന്തപുരം: തമിഴ്നാട് തിരുവാരൂരിൽ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു.തിരുവനന്തപുരം സ്വദേശികളായ രഷാജുനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിക്ക് തീർഥാടനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്. നെയ്യാറ്റിന്‍കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായി ഒമിനി വാൻ കൂട്ടി ഇരിക്കുകയായിരുന്നു. ഏഴുപേരാണ് വാനിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാലുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുനിൽ, സാബു, രജനീഷ് എന്നിവരാണ് ചികിത്സയിലുള്ളത്.നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story
Adjust Story Font
16

