Quantcast

കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; നാലുപേർ പിടിയിൽ

യുവാവിനെ മർദിച്ചതിന് മുൻപ് സമീപത്തെ ഒരു ഹോട്ടലിൽ കയറി അവിടുത്തെ ജീവനക്കാരിക്ക് നേരെയും പ്രതികൾ ആക്രമണം നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    13 April 2023 10:31 AM IST

attack_thiruvananthapuram
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ നാലുപേർ പിടിയിൽ. ശ്യാം കുമാർ, ഹരി മാധവ് , വിഷ്ണു , അനൂപ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് തമ്പാനൂരിന് സമീപം കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനെ ആക്രമിച്ചത്.

പ്രതികൾ നെയ്യാറ്റിൻകര സ്വദേശികളാണ്. തിരുവനന്തപുരം വലിയ സ്റ്റാൻഡിനു സമീപത്ത് നിന്നാണ് പ്രതികളെ തമ്പാനൂർ പോലീസ് പിടികൂടിയത്. ആക്രമണ സമയത്ത് പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവർ മറ്റേതെങ്കിലും ക്രിമിനൽ സംഘത്തിൽ പെട്ടവരാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. തമിഴ്‌നാട് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്.

യുവാവിനെ മർദിച്ചതിന് മുൻപ് സമീപത്തെ ഒരു ഹോട്ടലിൽ കയറി അവിടുത്തെ ജീവനക്കാരിക്ക് നേരെയും പ്രതികൾ ആക്രമണം നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ രണ്ടുകേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് തമ്പാനൂർ പോലീസ് അറിയിച്ചിട്ടുണ്ട്.

TAGS :

Next Story